ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാൻ ചർച്ചകൾ സജീവമാക്കി സമസ്തയിലെ ഒരു വിഭാഗം. പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേർന്നു. വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേസമയം, തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവർ ഉന്നയിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തെറ്റായ പ്രചാരണം നടക്കുമ്പോൾ വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുത ബോധ്യപ്പെടുത്തേണ്ടത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്ന് ഉമർ ഫൈസി മുക്കം വ്യക്തമാക്കി.
എന്നാൽ ഉമർ ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്താക്കാൻ ഉള്ള നീക്കത്തിന്റെ പിന്നിലെന്നാണ് ഫൈസി അനുകൂലികളുടെ പ്രതികരണം. വഖഫിൽ ആർഎസ്എസുകാരെ നിയമിക്കാൻ പോലും യുഡിഎഫ് ശ്രമിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ആയിരുന്നു ഉമർ ഫൈസി നടത്തിയത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തക്ക് യോജിച്ചതല്ല എന്നാണ് ഒരു വിഭാഗം സുന്നി നേതാക്കൾ ഉന്നയിക്കുന്നത്.
Post a Comment