Join News @ Iritty Whats App Group

പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം(45) ആണ് മരിച്ചത്. പനി ബാധിച്ച അസ്‌ലമിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ദുബായ് റാശിദിയ്യയില്‍ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് സയാന്‍, സൈഹ സംറിന്‍

Post a Comment

Previous Post Next Post
Join Our Whats App Group