Join News @ Iritty Whats App Group

സ്റ്റോ​റി​പോ​ലെ നീ ​മാ​റ്റി​യ​ല്ലോ​ടാ… ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ചു വി​വാ​ഹം ഉ​റ​പ്പി​ച്ച​ശേ​ഷം വ​ര​ൻ പി​ൻ​മാ​റി; യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

സ്റ്റോ​റി​പോ​ലെ നീ ​മാ​റ്റി​യ​ല്ലോ​ടാ… ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ചു വി​വാ​ഹം ഉ​റ​പ്പി​ച്ച​ശേ​ഷം വ​ര​ൻ പി​ൻ​മാ​റി; യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ


തു​റ​വൂ​ർ: നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ല്‍​നി​ന്നു പ്ര​തി​ശ്രു​ത​വ​ര​നും വീ​ട്ടു​കാ​രും പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി. അ​രൂ​ര്‍ 23-ാം വാ​ര്‍​ഡി​ല്‍ കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് അ​ജ​യ​ൻ-​പ്യാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന​ഘ​യെ (25) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ ആ​രോ​പി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ന്‍ വി​ഷ്ണു​വി​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും എ​തി​രേ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

മെ​ഡി​ക്ക​ല്‍ ട്രാ​ന്‍​സ്‌​ക്രി​പ്ഷ​ന്‍ രം​ഗ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന അ​ന​ഘ​യും തൃ​ശൂ​ര്‍ അ​ന്ന​ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ വി​ഷ്ണു​വും ത​മ്മി​ലു​ള്ള വി​വാ​ഹം ന​വം​ബ​റി​ല്‍ ന​ട​ത്താ​ന്‍ ഇ​രു വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചി​രു​ന്നു.​അ​ബു​ദാ​ബി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ഷ്ണു​വും അ​ന​ഘ​യും ഒ​രു വ​ര്‍​ഷം മു​മ്പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ​രി​ച​യ​പ്പെ​ട്ട​ത്.

പി​ന്നീ​ട് ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ തീ​രു​മാ​ന​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു കു​ടും​ബ​ങ്ങ​ളും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വ​ള​കൈ​മാ​റ്റ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ശ്രു​ത വ​ര​നും വ​ധു​വും ത​മ്മി​ൽ ചെ​റി​യ കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി ഫോ​ണി​ലൂ​ടെ ത​ര്‍​ക്ക​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി അ​ന​ഘ​യു​ടെ വീ​ട്ടു​കാ​രെ വി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ഫോ​ണി​ല്‍ അ​റി​യി​ച്ചു. അ​നു​ര​ഞ്ജ​ന​ത്തി​നാ​യി അ​ന​ഘ​യും ബ​ന്ധു​ക്ക​ളും വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ല്‍ വ​ര​ന്‍റെ കു​ടും​ബം ഉ​റ​ച്ചു​നി​ന്നു. ഇ​തോ​ടെ അ​ന​ഘ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി എ​ന്നാ​ണു ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി.

വി​ഷ്ണു ത​ന്നെ സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​തെ അ​ന​ഘ അ​ബു​ദാ​ബി​യി​ലെ​ത്തി​യെ​ങ്കി​ലും വ​ര​ന്‍റെ നി​ല​പാ​ടി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്നാ​ണു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച ഗ​ള്‍​ഫി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യ അ​ന​ഘ​യെ ബ​ന്ധു​ക്ക​ള്‍ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു.

വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ബ​ന്ധം ഇ​നി തു​ട​രു​ന്നി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ന​ഘ പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ത്രി ജോ​ലി​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് മ​റ്റൊ​രു മു​റി​യി​ല്‍ ക​യ​റി​യ അ​ന​ഘ, വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നെ​ട്ടൂ​ര്‍ ശാ​ന്തി​വ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group