സംഘടന ശക്തിപ്പെടുത്താൻ സിജെപി; പുതിയ ദേശീയ നേതൃത്വവും സോണൽ കമ്മിറ്റികളും പ്രഖ്യാപിച്ചു
ദില്ലി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പുതിയ ദേശീയ നേതൃത്വവും സോണൽ കോർഡിനേഷൻ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ, നോർത്ത് സോൺ എന്നിവയാണ് പ്രഖ്യാപിച്ചത്. താഴെത്തട്ടിലുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതും ലക്ഷ്യമിട്ടാണ് സംഘടനാ വിപുലീകരണം.
സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ സഹ-കൺവീനർമാരായും ആഫ്രീൻ നവാസിനെ ദേശീയ സെക്രട്ടറിയായും തീരുമാനിച്ചു. അഞ്ച് സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ദേശീയ വക്താക്കളെയും സിജെപി പ്രഖ്യാപിച്ചു. രേഖാ ശർമ്മ, അക്ഷയ് ഷിൻഡെ, പ്രേം ആകാശ്, അനം ഉസ്മ, ബാലകൃഷ്ണ ശുക്ല എന്നിവരെ സംഘടനാ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സുധീർ സംഗ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരാണ് പുതിയ ദേശീയ വക്താക്കൾ.
മേഖല തിരിച്ചുള്ള കോഓർഡിനേഷൻ കമ്മിറ്റികൾ
നോർത്ത് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ആദേശ് പ്രധാൻ ഗുർജാർ, ആസാദ് മോഹിത്, മുഹമ്മദ് ഫർഹാൻ ഖാൻ, വിശേഷ് കർൺവാൾ, ഉജ്ജ്വൽ പാണ്ഡെ, പൂജ സൈനി, അഫ്താബ് സിംഗ്, അർഷ്ദീപ് സിംഗ് കൊച്ചാർ, സാഹിദ് അഹമ്മദ് മാലെ, മെഹ്വിഷ് അലി, ശ്രേഷ്ഠ് സിംഗ് ഖേര, അജയ് ദേശ്വാൾ, ഡോ. വിവേക് സംഗ്വാൻ, മുകേഷ്, റാം ജാഖഡ്, ഹർഷ് കാർത്തികേയ് സിംഗ്, അഡ്വക്കേറ്റ് ആരുഷി ഗായി എന്നിവർ ഉൾപ്പെടുന്നു.
ഈസ്റ്റ് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ഷെയ്ഖ് മരൂഫ് ഉദ്ദീൻ, ദേദിപ്യ ഗാംഗുലി, ഷെയ്ഖ് അബ്ദുൾ ഹഫീസ്, പ്രകൃതി സാഹു, രാകേഷ് രഞ്ജൻ സമൽ, സ്വപ്നിൽ മിശ്ര, അശുതോഷ് രഞ്ജൻ, ഖുഷ്ബു വഹാബ് ചൗധരി, മായങ്ക് പാണ്ഡെ, സതീഷ് യാദവ്, അസ്ലം ഖാൻ, രസിക ഖാരെ, സചിൻ ഭർവാൾ, കൃതിക കശ്യപ്, മോഹൻ യാദവ്, രാമൻ ദീപ് എന്നിവർ ഉൾപ്പെടുന്നു.
വെസ്റ്റ് സോൺ കോഓർഡിനേഷൻ കമ്മിറ്റിയിൽ ഡോ. നിതിൻ ദിഗെ, അഡ്വ. ജയ്സിംഗ് ഷേരെ, ദുർഗേഷ് കുഹികെ, നിലാക്ഷി വാങ്കഡെ, സരോഷ് ഷെയ്ഖ്, അശുതോഷ് ശർമ്മ, രോഹിത് പട്ടേൽ, അനികേത് ശിവഹാരെ, റാം പട്ടേൽ, വേദ് ത്രിവേദി, പ്രീതേഷ് ചൗഡ എന്നിവരാണുള്ളത്. രാജ്യത്തുടനീളം കൂടുതൽ ശക്തവും സജീവവുമായ ഒരു സംഘടന കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിജെപി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
Post a Comment