Join News @ Iritty Whats App Group

‘ദി ​സൈ​ല​ന്‍റ് ഗാ​ർ​ഡി​യ​ൻ’: രാ​ഹു​ൽ ഗാ​ന്ധി​യെ ബാ​റ്റ്‌​മാ​നാ​യി ചി​ത്രീ​ക​രി​ച്ച് ഡ​ൽ​ഹി​യി​ൽ പോ​സ്റ്റ​റു​ക​ൾ

‘ദി ​സൈ​ല​ന്‍റ് ഗാ​ർ​ഡി​യ​ൻ’: രാ​ഹു​ൽ ഗാ​ന്ധി​യെ ബാ​റ്റ്‌​മാ​നാ​യി ചി​ത്രീ​ക​രി​ച്ച് ഡ​ൽ​ഹി​യി​ൽ പോ​സ്റ്റ​റു​ക​ൾ


ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സൂ​പ്പ​ർ ഹീ​റോ ബാ​റ്റ്‌​മാ​നു​മാ​യി ഉ​പ​മി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ൾ ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും സ​മീ​പ​മാ​ണ് ഡ​ൽ​ഹി പ്ര​ദേ​ശ് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ക്ഷ​യ് ലാ​ക്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​ത്.

രാ​ഹു​ലി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം ബാ​റ്റ്‌​മാ​ന്‍റെ രൂ​പ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​പോ​സ്റ്റ​റു​ക​ളി​ൽ “ദി ​സൈ​ല​ന്‍റ് ഗാ​ർ​ഡി​യ​ൻ”, “എ ​വാ​ച്ച്ഫു​ൾ പ്രൊ​ട്ട​ക്ട​ർ” (ശ​ബ്ദ​മി​ല്ലാ​ത്ത കാ​വ​ലാ​ൾ, ജാ​ഗ്ര​ത​യു​ള്ള സം​ര​ക്ഷ​ക​ൻ) എ​ന്നീ വാ​ച​ക​ങ്ങ​ളും കു​റി​ച്ചി​ട്ടു​ണ്ട്.

പ​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ന​ട​ന്ന ‘ആ​സ്ക് മി ​എ​നി​തിം​ഗ്’ സം​വാ​ദ​ത്തി​നി​ട​യി​ൽ, ‘താ​ങ്ക​ൾ ബാ​റ്റ്‌​മാ​നാ​ണോ?’ എ​ന്ന ഒ​രു യു​വാ​വി​ന്റെ ചോ​ദ്യ​ത്തി​ന്, “എ​ന്നെ​യും ബാ​റ്റ്‌​മാ​നെ​യും ഇ​തു​വ​രെ ആ​രും ഒ​രേ മു​റി​യി​ൽ ക​ണ്ടി​ട്ടി​ല്ല” എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ത​മാ​ശ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഈ ​പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group