കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ്(51) മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.
Post a Comment