Join News @ Iritty Whats App Group

ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്


കൊച്ചി:ഇത്തവണ സംസ്ഥാനത്ത് മഴയോണം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തിരുവോണദിനമായ നാളെയും പരക്കെ മഴസാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group