Join News @ Iritty Whats App Group

രാജ്യത്തെ വിദ്യാർത്ഥികളെ കേൾക്കാൻ സിജെപി; സെപ്റ്റംബറിൽ രാജ്യവ്യാപക ക്യാമ്പയിൽ നടത്തും, സംഘടന വിപുലീകരിക്കുമെന്ന് അഭിജിത്ത് ദീപ്കെ

രാജ്യത്തെ വിദ്യാർത്ഥികളെ കേൾക്കാൻ സിജെപി; സെപ്റ്റംബറിൽ രാജ്യവ്യാപക ക്യാമ്പയിൽ നടത്തും, സംഘടന വിപുലീകരിക്കുമെന്ന് അഭിജിത്ത് ദീപ്കെ


ജനങ്ങളെ കേൾക്കാൻ സിജെപി. സെപ്റ്റംബറിൽ രാജ്യ വ്യാപക ക്യാമ്പയിൽ നടത്തുമെന്ന് സിജെപി അറിയിച്ചു. ‘പൊതുജനം എന്ത് പറയുന്നു’ എന്ന പേരിലാകും ക്യാമ്പയിൻ. വിദ്യാഭ്യാസ രംഗഞ്ഞ സമഗ്രമാറ്റം ഏറ്റെടുക്കാൻ പോവുന്ന വിഷയം അവതരിപ്പിക്കും. സിജെപി മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മയാണെന്നും രാജ്യത്തെ വിദ്യാർത്ഥികളെ കേൾക്കുമെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.

സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടുന്നുവെന്നും സ്വകാര്യസ്കൂളുകളെ സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും സിജെപി അറിയിച്ചു. പഠന ചെലവ് കൂടി. ഫീസ് കുടുംബങ്ങൾക്ക് താങ്ങാനാകുന്നില്ല. ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസം കച്ചവടമല്ല, അടിസ്ഥാന അവകാശം. ഇന്ന് EC ൽ ജനങ്ങൾക്ക് വിശ്വസം നഷ്‌ടപ്പെട്ടു. ഇത് മാറണം. സർക്കാരിനെ രക്ഷിക്കാനുള്ള കേസുകൾ അർധ രാത്രിയും പരിഗണിക്കും. ചില ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ പോലും ഞറ്റാണ്. ഇത് മാറണം എന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.

സിജെപി സംഘടന വിപുലീകരിക്കുമെന്നും സിജെപി വ്യക്തമാക്കി. അംഗത്വ വിതരണം ആരംഭിക്കും. സിജെപിയുടെ വെബ് സൈറ്റ് വഴി അംഗത്വം എടുക്കാം. സിജെപി ഒരു ഫണ്ടു ശേഖരണവും നടത്തുന്നില്ല എന്നും അഭിജിത്ത് ദീപ്കെ. വ്യാജ പ്രചാരണങ്ങളിൽ വീഴരുത്. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയാവുന്നതിൽ ഉപയോഗമില്ലെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി. CJP ഭാരവാഹികളെ പ്രഖ്യാപിച്ചു. 5 സോണുകളിലും പ്രത്യേക കമ്മറ്റികൾ രൂപികരിക്കും. കൺവീനർ അഭിജിത്ത് ദിപ്കെ ആകും. അശുതോഷ് ​റങ്ക , സൗരവ്ദാസ് കോ-കൺവീനർമാരായും പ്രഖ്യാപിച്ചു.

രാജ്യത്ത് വിദ്യാഭ്യാസത്തെ കച്ചവടം ആക്കുന്നത് അനുവദിക്കില്ല. ജുഡീഷ്യറിയിൽ പ്രശ്‌നങ്ങളുണ്ട് , ജനങ്ങളിൽ രോഷം ഉണ്ട്. തൊഴിലില്ലായ്യ , വിദ്യാഭ്യാസ രംഗത്തെ കച്ചവടം എന്നിവയിൽ മാറ്റം വേണം. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി വലിയ നേട്ടം. അതിലും വലിയ നേട്ടം ജനങ്ങളിലെ ഭയം ഇല്ലാതായി എന്നതാണ്. യുവാക്കൾ രാജ്യത്തിന് ശബദം നൽകി. സർക്കാരിനോട് ചോദ്യം ചോദിക്കാൻ ധൈര്യം നൽകിയെന്നും അഭിജിത്ത് ദിപ്കെ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group