Join News @ Iritty Whats App Group

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം


ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച നിലയിൽ. നോർത്ത് ബെംഗളൂരുവിലെ ചിക്കഭവനയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിൽ 34കാരനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദൻ എന്നയാളെയും മകനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദന്റെ ഭാര്യയായ ഹരിണിയെ കാണാതായിട്ടുണ്ട്. സംഭവത്തിൽ അഭിനന്ദന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കും ഓഗസ്റ്റ് 16 രാവിലെ 6 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബന്ധുവാണ് യുവാവിനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മയെ അറിയിക്കുന്നത്. മുഖത്തും ശരീരത്തും പരിക്കുകളും തലയിലും പരിക്കേറ്റ ചോരയൊലിക്കുന്ന നിലയിലാണ് അഭിനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ മരുമകൾക്കെതിരെയാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ മരുമകൾ വിനയ് എന്നയാൾക്കൊപ്പം വീട് വിട്ട് പോയിരുന്നു. രണ്ട് മാസം മുൻപ് തിരിച്ചെത്തിയ ഇവർ അഭിനന്ദനൊപ്പം വീണ്ടും താമസിക്കുകയായിരുന്നുവെന്നാണ് ഭാഗ്യാമ്മ ആരോപിക്കുന്നത്. സംഭവത്തിൽ ഹരിണിക്കും മറ്റു ചിലർക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാരുടേയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group