Join News @ Iritty Whats App Group

സൈബര്‍ തട്ടിപ്പിന് കടിഞ്ഞാണിടാൻ ബാങ്കുകളുമായി കൈകോര്‍ത്ത് പൊലീസ്

സൈബര്‍ തട്ടിപ്പിന് കടിഞ്ഞാണിടാൻ ബാങ്കുകളുമായി കൈകോര്‍ത്ത് പൊലീസ്


ണ്ണൂർ: ഒറ്റ ക്ലിക്കില്‍ അക്കൗണ്ട് കാലിയാകുന്ന കാലത്ത് തട്ടിപ്പുകാർക്കെതിരെ ബാങ്കുകളുമായി കൈകോ‌ർത്ത് കണ്ണൂർ സിറ്റി പൊലീസ്.വർദ്ധിച്ചുവരുന്ന സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസില്‍ ജില്ലയിലെ ബാങ്ക് മാനേജർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു.

സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് വിപുലമായ ചർച്ച സംഘടിപ്പിച്ചത്.

ഓണ്‍ലൈൻ തട്ടിപ്പുകളുടെ രീതികള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങള്‍ വിശദീകരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമാണ് യോഗം പ്രാമുഖ്യം നല്‍കിയത്. നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി.വി.മനോജ് , സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ ബാങ്ക് മാനേജർമാർ, ലീഡ് ബാങ്ക് മാനേജർമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

വൈകിയാല്‍ കൈവിട്ടുപോകും
സംശയാസ്പദമായ അക്കൗണ്ടുകള്‍, വലിയ തോതിലുള്ള പണമിടപാടുകള്‍, അസ്വാഭാവിക ഇടപാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസമില്ലാതെ പൊലീസിനെ അറിയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബാങ്ക് ജീവനക്കാർക്ക് പ്രത്യേക ബോധവത്ക്കരണം നല്‍കി. ഇത്തരം സന്ദർഭങ്ങളില്‍ ബാങ്കുകളുടെ അടിയന്തര ഇടപെടല്‍ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സൈബർ തട്ടിപ്പ് നടന്നയുടൻ പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ കണ്ടെത്താനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം വേഗത്തില്‍ തിരിച്ചുപിടിക്കാനും പൊലീസും ബാങ്കുകളും തമ്മിലുള്ള തത്സമയ ഏകോപനം അനിവാര്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.പുതിയ സൈബർ തട്ടിപ്പ് രീതികളെക്കുറിച്ച്‌ ബാങ്ക് ജീവനക്കാർ നിരന്തരം അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും, ഈ വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൃത്യമായി എത്തിച്ച്‌ അവരെ ബോധവാന്മാരാക്കാൻ ബാങ്കുകള്‍ മുൻകൈ എടുക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group