Join News @ Iritty Whats App Group

തുരുത്തില്‍ കുടുങ്ങിയയാള്‍ക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ ഊരി നല്‍കിയ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനായി തെരച്ചില്‍ തുടരുന്നു

തുരുത്തില്‍ കുടുങ്ങിയയാള്‍ക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ ഊരി നല്‍കിയ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനായി തെരച്ചില്‍ തുടരുന്നു


ചെറുപുഴ: കാര്യങ്കോട്‌ പുഴയിലെ വെള്ളപ്പൊക്കത്തില്‍ തുരുത്തില്‍ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയും റാപ്പലിംഗ്‌ ഇന്‍സ്‌ട്രക്‌ടറുമായ രാജേഷിനായി (37) തെരച്ചില്‍ ഊര്‍ജ്‌ജിതം.ശനിയാഴ്‌ച വൈകുന്നേരമാണ്‌ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ട ബെന്നി എന്നയാളെ രക്ഷിക്കാന്‍ രാജേഷും സുഹൃത്തുക്കളും പുഴ മുറിച്ചുകടന്നെത്തിയത്‌.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രാജേഷ്‌ തന്റെ ലൈഫ്‌ ജാക്കറ്റ്‌ ബെന്നിക്ക്‌ ഊരിനല്‍കി. തുടര്‍ന്ന്‌ കയറില്‍ പിടിച്ച്‌ തിരികെ കരയിലേക്കു വരുന്നതിനിടെ, കരയ്‌ക്കടുത്തുവച്ച്‌ കയറിന്റെ പിടിവിട്ട്‌ അദ്ദേഹം ശക്‌തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. റോപ്പ്‌ ക്ലൈംബിങ്ങിലും അഡ്വഞ്ചര്‍ ടൂറിസത്തിലും മികച്ച പരിചയസമ്പന്നനാണ്‌ രാജേഷ്‌. കനത്ത തണുപ്പില്‍ വെള്ളത്തില്‍ ശരീരം കോച്ചിപ്പിടിച്ചതാകാം അപകടകാരണമെന്നാണ്‌ നിഗമനം. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ പുഴയില്‍ തെരച്ചില്‍ തുടരുകയാണ്‌.

Post a Comment

Previous Post Next Post
Join Our Whats App Group