Join News @ Iritty Whats App Group

ഒന്നര മാസത്തിലേറെയായി കായംകുളം സ്വദേശിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറി ഫ്രീസറില്‍; കണ്ണൂര്‍ കോര്‍പ്പറേഷന്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം

ഒന്നര മാസത്തിലേറെയായി കായംകുളം സ്വദേശിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറി ഫ്രീസറില്‍; കണ്ണൂര്‍ കോര്‍പ്പറേഷന്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം


ണ്ണൂര്‍: ഒന്നര മാസമായി കായംകുളം സ്വദേശിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തുടരുമ്പോഴും കണ്ണൂര്‍ കോര്‍പറേഷന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു.

അവകാശികളില്ലാത്ത മൃതദേഹം മറവുചെയ്യാന്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു ശ്മശാനമായ പയ്യാമ്പലത്ത് സൗകര്യമൊരുക്കാതെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനാദരവ് തുടരുന്നത്.

കഴിഞ്ഞ ജൂലായ് ഏഴാം തീയതി പുലര്‍ച്ചെ അഞ്ച് മണിക്ക് കണ്ണൂര്‍ ആയിക്കര ഹാര്‍ബറിലെ പഴയ കെട്ടിടത്തിലെ ഗ്രില്‍സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആലപ്പുഴ കായംകുളം സ്വദേശി ബാബുവി (52)ന്റെ മൃതദേഹമാണ് ഒന്നര മാസത്തിലേറെയായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ തുടരുന്നത്.

ആയിക്കര ഹാര്‍ബറില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്ന ബാബുവിനെ ജൂലൈ ഏഴാം തീയതിയാണ് ഹാര്‍ബറിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജൂലൈ 13ന് കണ്ണൂര്‍ സിറ്റി പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ബന്ധുക്കളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ ആരും മൃതദേഹം ഏറ്റെടുക്കാന്‍ എത്തിയില്ല.

ബന്ധുക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിച്ചു സംസ്‌കരിക്കുന്നതിന് പൊലീസിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അജ്ഞാതമോ അവകാശികളില്ലാത്തതോ ആയ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി സംസ്‌കരിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണമെന്നാണ് ചട്ടം.

ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം മറവുചെയ്യാന്‍ ആവശ്യമായ സ്ഥലം ഒരുക്കണമെന്ന് കാണിച്ച്‌ കണ്ണൂര്‍ സിറ്റി പൊലീസ് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനോ സംസ്‌കാരത്തിന് നടപടി സ്വീകരിക്കാനോ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ കോര്‍പറേഷന്‍ മേയ റോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കോര്‍പറേഷന്‍ നടത്തുന്നതെന്ന ആരോ പണം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group