Join News @ Iritty Whats App Group

എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍


എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍


ഇരിട്ടി: കൂട്ടുപുഴയില്‍ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്.അറ്റ്ലസുകൾ പരിശോധിക്കുക


ഇരിട്ടി ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് വിശാഖെന്ന് പോലീസ് അറിയിച്ചു.
കേസിലെ ഇയാളുടെ കൂട്ടാളിയും പേരാവൂര്‍ വേക്കളം സ്വദേശിയുമായ സതീഷിനെ കഴിഞ്ഞ ദിവസം കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 29 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്

Post a Comment

Previous Post Next Post
Join Our Whats App Group