Join News @ Iritty Whats App Group

45 ദിവസത്തെ സാവകാശം തേടി സർക്കാർ; യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

45 ദിവസത്തെ സാവകാശം തേടി സർക്കാർ; യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു


വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായം. സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കും.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നൽകിയ തീയതിക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാർഥികളും വ്യക്തമാക്കി.

2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വർഷവും ക‍ഴിഞ്ഞു. പക്ഷേ ഒരാൾക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ എണ്ണം പല സ്കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാർത്ഥി-അധ്യാപക അനുപാതം പുനർ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group