പാനൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ക്ക് 16 വര്‍ഷം തടവ്
കണ്ണൂർ: കണ്ണൂർ പാനൂരില്‍ ആർഎസ്‌എസ് പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവും 82500 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
തലശ്ശേരി അഡീഷനല്‍ ജില്ലാ കോടതിയുടേതാണ് വിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ അഞ്ചുവർഷം തടവ് അനുഭവിച്ചാല്‍ മതി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
സിപിഎം പ്രവർത്തകരായ ദിബിൻ, ഷെറിൻ, നിഖില്‍, ഷാജിത്ത്, സൂരജ് എന്നിവർക്കാണ് ശിക്ഷ. 2018 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. ആർഎസ്‌എസ് പ്രവർത്തകരായ റിജില്‍, റിജേഷ് എന്നീ സഹോദരങ്ങളെ അമ്മയുടെ മുന്നില്‍വെച്ച് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Post a Comment