Join News @ Iritty Whats App Group

ഇന്‍സ്‌റ്റഗ്രാം വഴിയുള്ള സന്ദേശം കണ്ട് 10 ലക്ഷം രൂപ വായ്‌പക്ക്‌ അപേക്ഷിച്ച മധ്യവയസ്‌കയുടെ 40 ലക്ഷം നഷ്‌ടപ്പെട്ടു

ഇന്‍സ്‌റ്റഗ്രാം വഴിയുള്ള സന്ദേശം കണ്ട് 10 ലക്ഷം രൂപ വായ്‌പക്ക്‌ അപേക്ഷിച്ച മധ്യവയസ്‌കയുടെ 40 ലക്ഷം നഷ്‌ടപ്പെട്ടു


ളിപ്പറമ്പ്‌: പത്ത്‌ലക്ഷം രൂപ വ്യക്‌തിഗത വായ്‌പക്ക്‌ അപേക്ഷ സമര്‍പ്പിച്ച മധ്യവസ്‌ക്കയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്‌ ആടിക്കുംപാറ മറിയംപള്ളിക്ക്‌ സമീപത്തെ പാറോല്‍ക്കട്ടി വീട്ടില്‍ പി.കെ.സക്കീന(50)ആണ്‌ തട്ടിപ്പിന്‌ ഇരയായത്‌. സംഭവത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനി ഇന്ത്യ ബുള്‍സ്‌ ധനി എന്ന ധനകാര്യ സ്‌ഥാപന മാനേജര്‍മാരായ അന്‍വര്‍, വിഷ്‌ണു എന്നിവരുടെ പേരില്‍ തളിപ്പറമ്പ്‌ പോലീസ്‌ കേസെടുത്തു. 

2 ശതമാനം പലിശക്ക്‌ വ്യക്‌തിഗത വായ്‌പ നല്‍കുമെന്ന്‌ ഇന്‍സ്‌റ്റഗ്രാം വഴിയുള്ള സന്ദേശം കണ്ടാണ്‌ സക്കീന 10 ലക്ഷം രൂപ വായ്‌പക്ക്‌ അപേക്ഷിച്ചത്‌. സക്കീനയെ ബന്ധപ്പെട്ട പ്രതികള്‍ 10 ലക്ഷം രൂപക്ക്‌ ജി.എസ്‌.ടി, ഇന്‍ഷൂറന്‍സ്‌ എന്നീ ആവശ്യങ്ങള്‍ക്കായി പണംആവശ്യപ്പെട്ടത്‌ പ്രകാരം ഇവര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക്‌ സക്കീന പല തവണകളായി നാല്‍പ്പത്‌ ലക്ഷം രൂപ ഗൂഗിള്‍പേ വഴിയും ബാക്ക്‌ അക്കൗണ്ട്‌ വഴിയും അയച്ചുകൊടുത്തുവെങ്കിലും 2 ശതമാനം പലിശക്ക്‌ 10 ലക്ഷം രൂപ വായ്‌്പ ലഭിക്കുകയോ അടച്ച നാല്‍പ്പത്‌ ലക്ഷം രൂപ തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചന നടത്തിയെന്നാണ്‌ പരാതി.

Post a Comment

Previous Post Next Post
Join Our Whats App Group