Join News @ Iritty Whats App Group

‘എന്നോട് ക്ഷമിക്കണം, ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്’; വാർത്ത സമ്മേളനത്തിനടിയിൽ പൊട്ടിക്കരഞ്ഞ് ലയണൽ സ്കെലോണി

‘എന്നോട് ക്ഷമിക്കണം, ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്’; വാർത്ത സമ്മേളനത്തിനടിയിൽ പൊട്ടിക്കരഞ്ഞ് ലയണൽ സ്കെലോണി


ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാമ്പ്യന്മാർ. ഇഞ്ചുറി ടൈമിലെ ഗോളിലാണ് സ്പെയിൻ വിജയിച്ചത്. സ്പെയിന് വേണ്ടി ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്.

2010 നു ശേഷം 16 കൊല്ലങ്ങൾ കഴിഞ്ഞാണ് സ്പെയിൻ ഫിഫ ലോകകപ്പ് നേടുന്നത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സ്പെയിൻ തന്നെയായിരുന്നു. മത്സരത്തിൽ 20 ഓളം ഷോട്ടുകളാണ് സ്പെയിൻ അർജന്റീനയ്‌ക്കെതിരെ അടിച്ചത്. എന്നാൽ അര്ജന്റീന 2 ഷോട്ട് ഓൺ ടാർജറ്റ് മാത്രമാണ് അടിച്ചത്. മത്സരത്തിലെ 68 ശതമാനം പോസെഷനും സ്പെയിനിന്റെ കൈയിലായിരുന്നു.

മത്സരശേഷം നടന്ന പ്രസ് കോൺഫ്രൻസിൽ അർജന്റീന പരിശീലകൻ ലയണൽ സ്കെലോണി പൊട്ടിക്കരഞ്ഞു. ‘എന്നോട് ക്ഷമിക്കണം ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു ശേഷം കോൺഫ്രൻസ് പൂർത്തിയാക്കാതെ അദ്ദേഹം ഇറങ്ങി പോകുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group