Join News @ Iritty Whats App Group

വിസ്മയക്ക് പിന്നാലെ സിജെപി സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് ദുർഖറും; 'സമരക്കാരെ കേൾക്കണം, വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നു'

വിസ്മയക്ക് പിന്നാലെ സിജെപി സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് ദുർഖറും; 'സമരക്കാരെ കേൾക്കണം, വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നു'


കൊച്ചി:ദില്ലി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിജെപിക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ രം​ഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ആശങ്കയും നിലപാട് വ്യക്തമാക്കിയത്. സമരക്കാരെ കേൾക്കണമെന്നും വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യര്‍ കരുണയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും താരം പറഞ്ഞു. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും അവരുടെ കുടുംബങ്ങളുടെ വേദനയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ദുൽഖർ പറഞ്ഞു.

കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും, പരസ്പര ധാരണയോടെ മുന്നോട്ട് പോകാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രതീക്ഷയും മികച്ചൊരു ഭാവിയുമാണ് നൽകേണ്ടത്. എന്നാൽ യുവതലമുറ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് ഏറെ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ട് ഇനി വഴിയില്ലെന്ന് കരുതി ചില വിദ്യാർത്ഥികൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നത് ഹൃദയം തകർക്കുന്ന കാര്യമാണ്. മക്കളുടെ നല്ല ഭാവിക്കായി കടബാധ്യതകളും പേറി ജീവിക്കുന്ന മാതാപിതാക്കളുടെ വേദന അതിലും വലുതാണെന്നും അദ്ദേഹം കുറിച്ചു.

വ്യത്യസ്ത അഭിപ്രായങ്ങൾക്കുമപ്പുറം, സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും സഹാനുഭൂതിയോടെ കാണണമെന്നും താരം കൂട്ടിച്ചേർത്തു. ചർച്ചകളിലൂടെയും സമാധാനപരമായ മാർ​ഗങ്ങളിലൂടെയും വിഷയത്തിൽ പരിഹാരം കാണണം. വിഭജനത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഭാവിയേക്കാൾ ശക്തമായിരിക്കും പരസ്പര ധാരണയിൽ പടുത്തുയർത്തുന്ന ഭാവിയെന്നും ദുൽഖർ ഓർമ്മിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group