Join News @ Iritty Whats App Group

കണ്ണൂരില്‍ ആസാം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കുടിയാന്മലയില്‍ ആസാം സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍


ഇരിട്ടി: കുടിയാന്മലയില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പും രമേശനും അടക്കമുള്ളവർ കണ്ണൂരില്‍ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മില്‍ കുടുബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു

കുളിമുറിയില്‍ കഴുത്ത് അറുത്ത നിലയില്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികള്‍ ആണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group