Join News @ Iritty Whats App Group

എറണാകുളത്ത് ബൈക്ക് അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളത്ത് ബൈക്ക് അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


ചെറുപുഴ:എറണാകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശിയായ വി.വി.

സിദ്ധാർത്ഥാണ് (21) മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സിദ്ധാർത്ഥ് ഓടിച്ച ബൈക്ക് ഇലക്‌ട്രിക്ക് തൂണില്‍ ഇടിച്ച്‌ അപകടമുണ്ടായത്.

എറണാകുളം വില്ലിംഗ്‌ടണ്‍ അയർലന്റില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. ഹോട്ടല്‍ മാനേജ്മെൻറ് പഠനം പൂർത്തിയാക്കി എറണാകുളം താജ് ഹോട്ടലില്‍ ട്രെയിനിയായിരുന്നു.തോളൂർവീട്ടില്‍ മുരളീധരൻ്റെയും വി.വി. ലളിത. യുടെയും മകനാണ് സഹോദരി: സിന്ദുര. സംസ്ക്കാരം വെള്ളിയാഴ്‌ച (17/07/26) രാവിലെ10ന് പാടിയോട്ടുചാല്‍ വങ്ങാട്ടെ വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post
Join Our Whats App Group