Join News @ Iritty Whats App Group

മതം മാറി വിവാഹം ചെയ്യണമെന്ന് അരുണിന്റെ നിർബന്ധം, ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി

മതം മാറി വിവാഹം ചെയ്യണമെന്ന് അരുണിന്റെ നിർബന്ധം, ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി


അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പൊലീസ്. അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലായതോടെ ഇയാളെ ഷഹന എതിർത്തിരുന്നതായും പൊലീസ് വിശദമാക്കുന്നത്. പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുൺ മർദ്ദിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ ഇയാള് പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും, മതം മാറണമെന്നും അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തന്നെ ഒഴിവാക്കുന്നതിന്റെ വൈരാഗ്യത്തിൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു.

ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യ എന്ന് തെളിഞ്ഞു. സംഭവം സ്ഥലത്തുനിന്ന് തന്നെ കാമുകൻ അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഷഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുൺ സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബവും സംബന്ധിച്ച പരാതി പൊലീസിൽ നൽകി. ഇതോടെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹന.

തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ വീട്ടിലെത്തിയത്. വീട്ടിൽനിന്ന് ചില ബഹളം കേട്ടതായും നാട്ടുകാർ വാർഡ് കൗൺസിലറെ അറിയിച്ചു. നാട്ടുകാർ എത്തുമ്പോൾ അരുണും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സ്റ്റെയർ കേസിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ മരിച്ച ഷഹ്നയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മതം മാറി വിവാഹം ചെയ്യുന്നതിനേ ചൊല്ലി തിങ്കളാഴ്ച വൈകിട്ട് വഴക്ക് ഉണ്ടായി. മറ്റ് മാർഗ്ഗങ്ങളില്ലാതെ അരുൺ വീട്ടിലുള്ളപ്പോൾ തന്നെ ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തൽ.

Post a Comment

Previous Post Next Post
Join Our Whats App Group