മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസ്; ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സംഘം പിടിയില്‍
ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍.
മുക്കുപണ്ടം നിർമിച്ച് നല്‍കുന്ന സംഘമാണ് പിടിയിലായത്.
കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തില്‍ ഉഷസ് നിവാസില്‍ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടില്‍ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കണ്ണൂരില്‍ നിന്നാണ് ചേർത്തല പോലീസ് പിടികൂടിയത്.
സമാന കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പേരില്‍ നിന്നാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment