ഗള്‍ഫില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
റിയാദ്: ഗള്‍ഫില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദായേക്കുമെന്ന് പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നല്‍കി.
സൗദിക്ക് നേരെയും ഇറാൻ യുദ്ധം നീങ്ങുന്നതിനിടെ ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന. യമനിലേക്ക് ഇറാനില്‍ നിന്നും കൂടുതല്‍ ഐആർജിസി കമാണ്ടർമാരെ എത്തിച്ചതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൗദി കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ഉപരോധവും തുടരുകയാണ്.
ഇറാൻ യുദ്ധം സൗദിക്ക് നേരെയും തിരിയുകയാണ്. ഐആർജിസിയുടെ കൂടുതല്‍ കമാണ്ടർമാർ ഹൂതികളെ സഹായിക്കാനായി യമനില്‍ എത്തിയതായാണ് റിപ്പോർട്ടുകള്‍. ഇത് തടയാനായാണ് ഹൂതി നിയന്ത്രണത്തിലുള്ള യമനിലെ സൻആ വിമാനത്താവളത്തില്‍ യമൻ സൈന്യം ആക്രമണം നടത്തിയത്. യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സൗദി പിന്തുണയുണ്ടെന്ന് പറഞ്ഞാണ് ഹൂതികള്‍ സൗദിക്കെതിരെ ഉപരോധം തുടങ്ങിയത്.
ഇത് നാലാം ദിനവും തുടരുകയാണ്. ഇതോടെ എണ്ണ വില ബാരലിന് നൂറ് ഡോളർ പിന്നിട്ടു. കൂടുതല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണ സാധ്യത തെളിഞ്ഞതോടെ ഇറാനും ഹൂതികള്‍ക്കുമെതിരെ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് കടുത്ത പ്രത്യാക്രമണം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ വിമാന റദ്ദാക്കലിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡണ്ട് പൗരന്മാർക്കും മുന്നറിയപ്പ് നല്‍കി. ആക്രമണം നടന്നാല്‍ യുദ്ധത്തിന്റെ ഗതി മാറും. ഹൂതികളും ഇറാനും ഒരുപോലെ ആക്രമണം തുടർന്നാല്‍ വ്യാപാര വാണിജ്യ മേഖലയെ യുദ്ധം ഗുരുതരമായി ബാധിക്കും. ഇത് ഗള്‍ഫിനെയും ബാധിക്കുമെന്നതിനാല്‍ നയതന്ത്ര നീക്കങ്ങളും സമാന്തരമായി സജീവമാണ്.
Post a Comment