Join News @ Iritty Whats App Group

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചേക്കും, പെല്ലെറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കും

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചേക്കും, പെല്ലെറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കും


കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചേക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന.

അതേസമയം പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

സിജെപിയുടെ പാർലമെന്റ് മാർച്ചിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റെന്ന് കണ്ടെത്തൽ. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. സിആർപിഎഫ് അന്വേഷണത്തിൽ പെല്ലെറ്റ് ഗൺ ഉപയോഗിച്ച ആർഎഎഫ് ഉദ്യോഗസ്ഥനെ കണ്ടെത്തി. ഇയാളെ സിപി മേഖലയിലാണ് വിന്യസിച്ചിരുന്നത്. പെല്ലെറ്റ് ഗൺ ഉപയോഗിച്ച് ഏഴ് റൗണ്ട് വെടിയുതിർക്കപ്പെട്ടു. ആക്രമണം നേരിട്ടവരിൽ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group