Join News @ Iritty Whats App Group

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: തുടരന്വേഷണം നടത്താൻ എസ്ഐടി; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: തുടരന്വേഷണം നടത്താൻ എസ്ഐടി; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും


തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്. എസ്ഐടിയോട് ഡിജിപി ചോദിച്ചത് അ‍ഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തും.

ഡിജിപിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി 20ന് യോ​ഗം ചേരും. തുടർ അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ അതിനു മുൻപ് റിപ്പോർട്ട് വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ 23നാണ് കേസ് അട്ടിമറിയിൽ അജിത്കുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന എസ് പി ഷൗക്കത്തലി അധ്യക്ഷനായ എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group