പിടിമുറുക്കി സ്വർണം; ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി, കേരളത്തിലെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഉച്ചക്ക് ശേഷം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ജൂൺ 9- രാവിലെ 1,05,040 രൂപ|ഉച്ചയ്ക്ക് 1,05,920 രൂപ
ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ
ജൂൺ 7- 1,06,520 രൂപ
ജൂലൈ 6- 1,07,520 രൂപ
ജൂലൈ 5- 1,07,600 രൂപ
ജൂലൈ 4- 1,07,600 രൂപ
ജൂലൈ 3- 1,07,800 രൂപ
ജൂലൈ 2- 1,05,440 രൂപ
ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ
ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ
ജൂൺ 29- 1,04,880 രൂപ
ജൂൺ 28- 1,05,560 രൂ
Post a Comment