ആക്രമണം കടുപ്പിച്ച് ഇറാനും യുഎസും; ഏഴാം ദിവസവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘർഷം
തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം. തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മോസ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലും ആക്രമണമുണ്ടായി.
അതേസമയം ഹോര്‍മൂസില്‍ തായ് പതാകയുള്ള കപ്പലിന് നേരെ ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച നാല് ടാങ്കറുകള്‍ ഐആര്‍ജിസി തടഞ്ഞതായും വിവരമുണ്ട്. അമേരിക്കന്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ വക്താവ് പറഞ്ഞു. ബഹ്‌റൈനിലും കുവൈത്തിലും ഖത്തറിലും ഇറാന്‍ ആക്രമണമുണ്ടായി.
കുവൈറ്റില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റു. വൈദ്യുതി-ജല സംവിധാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. ഹോര്‍മൂസിന്റെ ഒമാന്‍ തീരത്തിനടുത്തെ ബദല്‍ പാതയിലൂടെ കപ്പലുകള്‍ യുഎസ് സംരക്ഷണയില്‍ കടന്നു പോകുന്നതായി സെറ്റ്‌കോം അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന ഐആര്‍ജിസിയുടെ അവകാശവാദം യുഎസ് സൈന്യം നിഷേധിച്ചു
Post a Comment