Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയിലെ വര്‍ധിക്കുന്ന വാഹനാപകടങ്ങള്‍ ; അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കി വി കെ സനോജ് എംഎല്‍എ

കണ്ണൂര്‍ ജില്ലയിലെ വര്‍ധിക്കുന്ന വാഹനാപകടങ്ങള്‍ ; അടിയന്തിര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കി വി കെ സനോജ് എംഎല്‍എ


ട്ടന്നൂർ : കണ്ണൂർ ജില്ലയില്‍ ഇടയ്ക്കിടെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് വി കെ സനോജ് എംഎല്‍എ കണ്ണൂർ ജില്ലാ കലക്ടർക്ക് കത്ത് നല്‍കി.

ഇരിട്ടി മട്ടന്നൂർ കെഎസ്ടിപി റോഡില്‍ കൂരൻമുക്കില്‍ ജൂലായ് ഒന്നിനുണ്ടായ ബസ്സ് അപകടത്തില്‍ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിലെ അച്ഛനും മകനുമാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച അർധരാത്രി മേലെ ചൊവ്വ -മട്ടന്നൂർ റോഡില്‍ മട്ടന്നൂർ മണ്ഡലത്തിലെ കുംഭത്തു കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ച്ചക്കകം ആറ് പേരാണ് മരണപ്പെട്ടത്. കണ്ണൂർ ജില്ലയില്‍ പല ഭാഗങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും പലതും പ്രവർത്തന രഹിതമാണെന്നാണ് അറിയുന്നത്.

ജില്ലയിലെ അപകടമുണ്ടായിക്കൊണ്ടിരിക്കുന്ന ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി. അവിടങ്ങളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നതിനും വാഹനങ്ങളുടെ സ്പീഡ് പരിശോധിക്കുന്നതിന് ആവശ്യമായ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. മഴക്കാലമായതിനാല്‍ അപകടസാധ്യത വർധിച്ചു വരികയുമാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്തു ഇനിയും റോഡില്‍ മനുഷ്യ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കലക്‌ടർ അടിയന്തിരയോഗം വിളിച്ചു ചേർത്തു ആവശ്യമായ നടപടി സ്വീകരിക്കണമെ ന്നാവശ്യപ്പെട്ടാണ് വി കെ സനോജ് എംഎല്‍എ കത്ത് നല്‍കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group