Join News @ Iritty Whats App Group

‘മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നു, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്’; രമേശ് ചെന്നിത്തല

‘മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നു, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്’; രമേശ് ചെന്നിത്തല


ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുതെന്ന കർശന നിർദേശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നതായി വിവരമുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്നുകൊടുത്താല്‍ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊടുത്ത് അത് ലഹരിക്ക് പകരം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.

ഒരു കാരണവശാലും അത് അനുവദിക്കില്ല. മെഡിക്കല്‍ ഷോപ്പുകാര്‍ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വലിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരിശോധനയ്ക്കിടെ പൊലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group