Join News @ Iritty Whats App Group

'പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല'; സിപിഎമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീ. പി എസിന്റെ ലേഖനം

'പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല'; സിപിഎമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുൻ അഡീ. പി എസിന്റെ ലേഖനം


തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയന്‍റെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന് രതീഷ് കാളിയാടന്റെ ലേഖനത്തില്‍ പറയുന്നത്. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിൽ പറയുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയാണ് പ്രോ രതീഷ്.

പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച സ്ഥിതിയില്‍ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ ഗവണ്‍മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ് എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏക പക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്ന് രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു. എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group