മിഠായി ആണെന്ന് തോന്നും, പക്ഷേ അല്ല; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്. 185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. യുവാവിന്‍റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.
Post a Comment