Join News @ Iritty Whats App Group

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

ദില്ലി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം ആദ്യം ആലപിക്കണം. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് പുതിയ മാർ​ഗരേഖയിൽ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group