Join News @ Iritty Whats App Group

രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം; സിജെപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം; സിജെപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്


ഡൽഹിയിൽ സിജെപി നടത്തിയ മാർച്ചിനിടെ സംഘർഷം രൂക്ഷമായി. സുരക്ഷയുടെ ഭാഗമായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് പ്രവർത്തകർ മറികടന്നു. പാർലമെന്റിന് തൊട്ടടുത്ത പ്രദേശത്തേക്ക് പ്രവർത്തകർ എത്തിയതായാണ് വിവരം. ഇതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് പലതവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമെ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും മറികടക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സിജെപി പ്രവർത്തകർ അറിയിച്ചു. ശക്തമായ മഴയുണ്ടായിട്ടും പ്രവർത്തകർ സമരം തുടരുകയാണ്

Post a Comment

Previous Post Next Post
Join Our Whats App Group