Join News @ Iritty Whats App Group

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍


കണ്ണൂര്‍:പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ശ്രീജിത്ത് കൊടേരി കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആയിരിക്കെ ഉണ്ടായതാണ് പരാതിക്ക് കാരണമായ സംഭവം

ഒരു കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോഴാണ് സ്ത്രീ ഭര്‍ത്താവിനൊപ്പം സ്റ്റേഷനിലെത്തിയത്.എന്നാല്‍ അപ്പോള്‍ ശ്രീജിത്ത് കൊടേരി മോശം ഭാഷാ പ്രയോഗമുള്‍പ്പടെ നടത്തിയെന്നാണ് പരാതി.

പരാതിക്കാരി സംഭവസമയം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആരോപണ വിധേയര്‍ക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടില്‍ പോയി ഭര്‍ത്താവിനോട് പറഞ്ഞാല്‍ മതിയെന്ന് ആക്രോശിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

തനിക്കെതിരെ അന്യായമായി കേസെടുക്കുകയും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയാറായില്ലെന്നും മോശമായി പെരുമാറിയെന്നും കാട്ടിയാണ് യുവതി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Post a Comment

Previous Post Next Post
Join Our Whats App Group