Join News @ Iritty Whats App Group

തേഞ്ഞുതീര്‍ന്ന ടയറുകളുമായി നിരത്തിലിറങ്ങി;ഇരിട്ടിയില്‍ കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ 8 ബസുകള്‍ക്കെതിരെ നടപടിയെടുത്തത് എംവിഡി, നടപടി പ്രത്യേക മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായി

തേഞ്ഞുതീര്‍ന്ന ടയറുകളുമായി നിരത്തിലിറങ്ങി;ഇരിട്ടിയില്‍ കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ 8 ബസുകള്‍ക്കെതിരെ നടപടിയെടുത്തത് എംവിഡി, നടപടി പ്രത്യേക മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായി


ഇരിട്ടി: ഇരിട്ടിയില്‍ തേഞ്ഞുതീരുന്ന ടയറുകള്‍ ഉപയോഗിച്ച്‌ സർവീസ് നടത്തിയ ബസുകള്‍ക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്.

കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ 8 ബസുകള്‍ക്കെതിരെ ആണ് നടപടി. പ്രത്യേക മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായാണ് നടപടി. ഇരിട്ടി ജോയിന്റ് ആർടിഒ ആന്റണി മൈക്കിളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. പരിശോധനയുടെ ഒന്നാം ദിവസമായ ഇന്നലെ ബസുകളുടെ ടയറുകളായിരുന്നു പ്രധാനമായും പരിശോധിച്ചത്. ഈ പരിശോധനയില്‍ ഒരു കെഎസ്‌ആർടിസി ബസും 7 സ്വകാര്യ ബസുകളും തേഞ്ഞുതീർന്ന ടയറുകള്‍ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നത് എന്ന് കണ്ടെത്തി. പിന്നാലെയാണ് ഈ ബസുകള്‍ക്കെതിരെ നടപടി എടുക്കുത്ത്.

തേഞ്ഞു തീർന്ന ടയറുകള്‍ മാറ്റി പുതിയ ടയറുകള്‍ വെച്ച ശേഷമേ ഇനി വാഹനം നിരത്തിലിറക്കാവൂ എന്ന് നിർദേശിച്ച അധികൃതർ വാഹനങ്ങള്‍ തുടർന്ന് സർവീസ് നടത്താൻ അനുവദിച്ചില്ല. മഴക്കാലത്ത് തേഞ്ഞുതീർന്ന ടയറുകള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ എൻ.ആർ.റിജിൻ, സി.പി.ബാബുരാജ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ വി.പി.രാജേഷ്, ബൈജു, വി.പി.സജേഷ്, ഡ്രൈവർ സഹീർ എന്നിവരുള്‍പ്പെട്ട സംഘമാണ് വാഹന പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group