ബസ്സുകളുടെ മത്സര ഓട്ടം;നിയന്ത്രണത്തിനായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിലുള്ള യോഗം 6 ന്
ഇരിട്ടി: ആളപായം ഉൾപ്പെടെ വരുത്തിവെച്ചുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുമേധാവികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇരിട്ടി നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ജൂൺ 6ന് യോഗം വിളിച്ചു ചേർക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ അറിയിച്ചു.
ഉളിയിൽ കുരൻമുക്കിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിടിച്ച് ഇരുചക്രവാഹനയാത്രികരായ കോളാരി സ്വദേശികളായഅച്ഛനും മകനും മരിച്ച സംഭവം ഉൾപ്പെടെ ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഒരു മാസത്തിനുള്ളിൽ നടന്ന വാഹന അപകടമരണങ്ങളെ തുടർന്ന് ഉയർന്നു വന്ന ജനകിയ പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിൽ വർധിച്ചു വരുന്ന വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനും മത്സര ഓട്ടം നിയന്ത്രിക്കുന്നതിനായുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നതിനമായി കുത്തുപറമ്പ് അസി.പൊലിസ് കമ്മീഷണർ, , മോട്ടോർ വാഹന വകുപ്പ് അധികൃതർ, എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് നഗരസഭയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കുന്നത്.
6ന് രാവിലെ 10.30 ന് പുന്നാട് നഗരസഭ ഹാളിൽ വെച്ചാണ് യോഗം ചേരുന്ന തെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു
Post a Comment