Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവം:നികുതി വെട്ടിച്ചെത്തിയ 54 വാഹനങ്ങളിൽ നിന്ന് 12.67 ലക്ഷം രൂപ ഈടാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്

കൊട്ടിയൂർ വൈശാഖ മഹോത്സവം:നികുതി വെട്ടിച്ചെത്തിയ 54 വാഹനങ്ങളിൽ നിന്ന് 12.67 ലക്ഷം രൂപ ഈടാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്



ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലെത്തിയ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ 54 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഫോഴ്സ് മെന്റ് നടപടി സ്വീകരിച്ചു.


ഉത്സവ നാളുകളിൽ നടത്തിയ പരിശോധനയിലാണ് ഈ വാഹനങ്ങൾ നികുതി അടയ്ക്കാതെയാണ് കേരളത്തിലേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തിയത്.

 തുടർന്ന് നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയ ഈവാഹനങ്ങളിൽ നിന്നായി12.67 ലക്ഷം രൂപ നികുതി ഇനത്തിൽ മോട്ടോർ വാഹന വകുപ്പ് ഈടാക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കർശനമാക്കിയതോടെ നികുതി അടയ്ക്കാതെ കേരളത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്ന മറ്റ് വാഹനങ്ങളും നിലവിൽ കൃത്യമായി നികുതി അടച്ച ശേഷമാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതുവഴിയും സർക്കാരിന് അധിക വരുമാനം ലഭിക്കുന്നുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group