Join News @ Iritty Whats App Group

ബിജെപിയിൽ ഫണ്ട് തട്ടിപ്പ്; 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കും

ബിജെപിയിൽ ഫണ്ട് തട്ടിപ്പ്; 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കും


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബിജെപിയിൽ വിവാദം കനക്കുമ്പോൾ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു എന്നാണ് ആരോപണം.

തിരഞ്ഞെടുപ്പിന് വേണ്ടി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്കു കണക്കില്ലെന്നാണ് പ്രധാന ആരോപണം. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലെ സാമ്പത്തിക തിരിമറി അനേഷണം വേണമെന്ന് ഒരു വിഭാഗം ബിജെപി അംഗങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വം നടത്തിയ അനേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

140 മണ്ഡലങ്ങളിലെയും പ്രചരണത്തിനുവേണ്ടി കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ കേന്ദ്രനേതൃത്വം നൽകിയെന്നാണ് കണ്ടെത്തൽ. ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന്‌ സംസ്ഥാന സെക്രട്ടറി എസ്‌ സുരേഷ്, കൺവീനർ ആയും, അഞ്ജന കോ: കൺവീനർ ആയും കമ്മിറ്റി ഉണ്ടായിരുന്നു. ഇവർക്കു ആയിരുന്നു കോടികൾ ചിലവാക്കാനുള്ള അവകാശം. കോടികൾ കേന്ദ്രത്തില്‍ നിന്ന് നല്‍കിയിട്ടും സംസ്ഥാന നേതൃത്വം കൊടി വാങ്ങി എന്ന പേരില്‍ വൻതുക ഇവർ തട്ടിയെടുത്തു. കൊടിയുടെ കമ്പനിയിൽ നിന്നും അഞ്ജന വൻതുക കമ്മീഷൻ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൊടി വാങ്ങാൻ വൻ തുക ചെലവാക്കിയെന്ന് കാണിച്ച് കള്ള രേഖകൾ ഉണ്ടാക്കിയും തട്ടിപ്പ് നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group