Join News @ Iritty Whats App Group

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി, കേരളത്തിലും വിപുലമായ പരിപാടികൾ

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി, കേരളത്തിലും വിപുലമായ പരിപാടികൾ


ദില്ലി:അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലുള്ള റെഡ് റോഡിൽ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്. യോ​ഗയുടെ നിർദേശങ്ങളും യുവാക്കൾക്ക് മോദി നൽകി. ആയിരക്കണക്കിന് പേരാണ് ​യോ​ഗ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോ​ഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.

അതേസമയം, രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദില്ലിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികൾ നടക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group