Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ ഭക്‌തജനത്തിരക്കേറുന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ ഭക്‌തജനത്തിരക്കേറുന്നു


വൈശാഖ മഹോത്സവം ഓരോ ദിവസം പിന്നിടുമ്പോഴും ഭക്‌തജനങ്ങള്‍ അക്കരെ കൊട്ടിയൂരിനെ ലക്ഷ്യം വെച്ച്‌ കൊണ്ട്‌ ഒഴുകിയെത്തുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിയുന്നത്‌.

ദിനം പ്രതി ലക്ഷക്കണക്കിന്‌ ഭക്‌തജനങ്ങളാണ്‌ ക്ഷേത്രത്തിലെത്തി ദര്‍ശനം നേടുന്നത്‌ കഴിഞ്ഞവെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ ലക്ഷക്കണക്കിന്‌ പേരാണ്‌ പെരുമാളെ ദര്‍ശിക്കാന്‍ എത്തിയത്‌. ഞായര്‍ തിങ്കള്‍ ദിവസങ്ങളിന്‍ പ്രധാന ചടങ്ങായ ഇളനീരാട്ടത്തെ തുടര്‍ന്ന്‌ ക്ഷേത്രത്തില്‍അത്ഭുതപൂര്‍വ്വമായ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

മൂടിക്കെട്ടിയ അന്തരീക്ഷവും ഇടയ്‌ക്കിടെ പെയ്‌തുകൊണ്ടിരുന്ന മഴയും ഭക്‌തജനപ്രവാഹത്തിന്‌ തടസ്സമായില്ല. പുലര്‍ച്ചെ മുതല്‍ തന്നെ അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയുരും പരിസരങ്ങളും ഭക്‌തജനങ്ങളെ കൊണ്ട്‌ നിറഞ്ഞു. ദര്‍ശനത്തിനുള്ള വരി പടിഞ്ഞാറ്‌ നടയിലേത്‌ ഇക്കരെ ക്ഷേത്രം റോഡ്‌ വരെയും, കിഴക്കേ നടയിലെത്‌ മന്ദഞ്ചേരി വരെയും നീണ്ടു. മണിക്കൂറോളം കാത്തുനിന്നാണ്‌ പലരും പെരുമാളെ തൊഴുത്‌ മടങ്ങിയത്‌.

അന്യസംസ്‌ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കായിരുന്നു മുന്‍തൂക്കം. തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസിനും വളണ്ടിയര്‍മാര്‍ക്കും ഏറെ പ്രയത്നിക്കേണ്ടിവരികയാണ്‌. ജില്ലക്ക്‌ പുറത്തുനിന്ന്‌ നിരവധി ടൂറിസ്‌റ്റ് ബസുകളില്‍ ആയി പതിനായിരക്കണക്കിന്‌ പേര്‍ എത്തി ചേരുന്നുണ്ട്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈശാഖ മഹോത്സവം ആരംഭിച്ചതിനു ശേഷം ആദ്യമായാണ്‌ വലിയ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടത്‌. ഇതോടെ ഗതാഗതം തടസപ്പെട്ടു.

മണത്തണ മുതല്‍ കൊട്ടിയൂര്‍ വരെയുള്ള ഇരുപതു കിലോമീറ്ററോളം വരുന്ന റോഡില്‍ ഇടക്കിടെ ഗതാഗതം തടസപ്പെട്ടു. കര്‌ണ്ണാടകത്തില്‍ നിന്നും എത്തിയ വാഹനങ്ങളും കാസര്‍കോഡ്‌ മുതലുള്ള കേരളത്തിലെ വിവിധേ മേഖലകളില്‍ നിന്നും എത്തിയ വാഹനങ്ങളും മൂലതൊട്ടു കിടക്കുന്ന ടൗണുകളില്‍ ഇടക്കിടെ ഗതാഗത പ്രശ്‌നം ഉണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group