Join News @ Iritty Whats App Group

പ്രണയം ദുരന്തമായോ? വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയെ വിളിച്ചുകൊണ്ടുവരാൻ; മകനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് പിതാവ്, സന്ദീപിൻറെ മരണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പ്രണയം ദുരന്തമായോ? വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയെ വിളിച്ചുകൊണ്ടുവരാൻ; മകനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് പിതാവ്, സന്ദീപിൻറെ മരണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍


ത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഗുരുതര ആരോപണവുമായി സന്ദീപിന്റെ പിതാവ് സദാനന്ദനും രംഗത്തെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കള്‍ മകനെ മർദ്ദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലടക്കമുള്ള വിവിധ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, വിവാഹിതയായ യുവതി സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്ദീപിന്റെ മരണം കൊലപാതകമാണോയെന്ന കാര്യത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

ഇതിനകം തന്നെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, എല്ലാ സാധ്യതകളും പരിശോധിച്ച്‌ അന്വേഷണം തുടരുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഭിക്കുന്നതോടെ മരണത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group