Join News @ Iritty Whats App Group

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് വേ​ണ​മെ​ങ്കി​ൽ ബി​ജെ​പി​ക്കൊ​പ്പം വ​രാം; ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കെ​ത്തും; ഡി​ജി​റ്റൽ തെ​ളി​വു​ണ്ടെ​ന്ന് ഷോ​ൺ ജോ​ർ​ജ്

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് വേ​ണ​മെ​ങ്കി​ൽ ബി​ജെ​പി​ക്കൊ​പ്പം വ​രാം; ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കെ​ത്തും; ഡി​ജി​റ്റൽ തെ​ളി​വു​ണ്ടെ​ന്ന് ഷോ​ൺ ജോ​ർ​ജ്


കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് വേ​ണ​മെ​ങ്കി​ൽ ബി​ജെ​പി​ക്കൊ​പ്പം വ​രാ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്. ക​ർ​ഷ​ക​രോ​ട് അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണെ​ങ്കി​ൽ അ​വ​ർ ബി​ജെ​പി​ക്കൊ​പ്പം വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​വ​രു​ടെ പാ​ർ​ട്ടി​യാ​ണെ​ന്നും അ​വ​ർ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ബി​ജെ​പി നേ​തൃ​ത്വം ഉ​ചി​ത​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും ഷോ​ൺ പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ കൃ​ത്യ​മാ​യ തെ​ളി​വ് ഇ​ഡി​യു​ടെ പ​ക്ക​ലു​ണ്ട്. അ​തും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ. ഏ​തൊ​ക്കെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ പു​റ​ത്ത് വ​രു​മെ​ന്ന് കാ​ണാം. സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്നും പാ​ർ​ട്ടി ഫ​ണ്ട് വാ​ങ്ങി​യ നേ​താ​ക്ക​ൾ ക​ണ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണി​ച്ചി​ട്ടി​ല്ല. അ​തൊ​ക്കെ ഉ​ട​ൻ പു​റ​ത്തു​വ​രും.

ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കെ​ത്തും. വീ​ണ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നു​മ​റി​യി​ല്ല. സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യു​ടെ ട്രാ​ൻ​സാ​ക്ഷ​ൻ പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ല്ലാം മ​ന​സി​ലാ​കും. എ​ന്തി​ന് വേ​ണ്ടി ആ​ണ് പ​ണം ന​ൽ​കി​യ​ത് എ​ന്ന് ഇ​പ്പോ​ഴും പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.

സി​ബി​ഐ വ​ന്നാ​ൽ മാ​ത്ര​മേ വ​സ്തു​ത പു​റ​ത്ത് വ​രു​ക​യു​ള്ളു​വെ​ന്നും ഷോ​ൺ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group