Join News @ Iritty Whats App Group

ആ മുഖത്ത് നോക്കി എങ്ങനെ ഇതുപോലെ ചെയ്യാൻ തോന്നി? ആ ​കു​രു​ന്നി​നെ ഞ​ങ്ങ​ൾ​ക്കു ത​ന്നു​കൂ​ടാ​യി​രു​ന്നോ? ഞ​ങ്ങ​ൾ വ​ള​ർ​ത്തു​മാ​യി​രു​ന്ന​ല്ലോ: നെ​ടു​മ​ങ്ങാ​ട് ഒന്നര വയസുകാരന്‍റെ കൊലപാതകം, രോക്ഷാകുലരായി ജനങ്ങൾ

ആ മുഖത്ത് നോക്കി എങ്ങനെ ഇതുപോലെ ചെയ്യാൻ തോന്നി? ആ ​കു​രു​ന്നി​നെ ഞ​ങ്ങ​ൾ​ക്കു ത​ന്നു​കൂ​ടാ​യി​രു​ന്നോ? ഞ​ങ്ങ​ൾ വ​ള​ർ​ത്തു​മാ​യി​രു​ന്ന​ല്ലോ: നെ​ടു​മ​ങ്ങാ​ട് ഒന്നര വയസുകാരന്‍റെ കൊലപാതകം, രോക്ഷാകുലരായി ജനങ്ങൾ


നെ​ടു​മ​ങ്ങാ​ട്: ആ ​കു​രു​ന്നി​നെ ഞ​ങ്ങ​ൾ​ക്കു ത​ന്നു​കൂ​ടാ​യി​രു​ന്നോ? ഞ​ങ്ങ​ൾ വ​ള​ർ​ത്തു​മാ​യി​രു​ന്ന​ല്ലോ… എ​ന്തി​നാ​ണ് ഈ ​ഇ​ത്ര​യും ക്രൂ​ര​ത കാ​ട്ടി​യ​ത്? എ​ത്ര​മാ​ത്രം വേ​ദ​ന അ​വ​ൻ അ​നു​ഭ​വി​ച്ചു കാ​ണു​മാ​യി​രി​ക്കും? ഒ​രു മ​നു​ഷ്യ​ജീ​വ​നോ​ടു ചെ​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണോ ആ ​അ​മ്മ​യും ര​ണ്ടാ​ന​പ്പ​നും ആ ​കു​ഞ്ഞി​നോ​ട് ചെ​യ്ത​ത്‍? നി​ഷ്ക​ള​ങ്ക​മാ​യ ആ ​മു​ഖ​ത്തു​നോ​ക്കി ഇ​തൊ​ക്കെ ചെ​യ്യു​വാ​ൻ എ​ങ്ങ​നെ ക​ഴി​ഞ്ഞു? മ​നു​ഷ്യ​ന് ഇ​ത്ര​ത്തോ​ളം ക്രൂ​ര​മാ​കാ​ൻ ക​ഴി​യു​മോ?

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​രി​ൽ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ അ​ർ​ഷാ​ദി​നെ അ​മ്മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ര​ണ്ടാ​ന​ച്ഛ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചും പീ​ഡി​പ്പി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​ക​ൾ കേ​ട്ട​പ്പോ​ൾ മ​നു​ഷ്യ​ത്വ​മു​ള്ള ഏ​തൊ​രാ​ളു​ടെ​യും ഉ​ള്ളി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണി​വ. അ​ത്ര​ത്തോ​ളം വ​ലി​യ ക്രൂ​ര​ത​യാ​ണ് ഈ ​കു​ഞ്ഞി​നോ​ട് ഈ ​മ​നു​ഷ്യ​മൃ​ഗ​ങ്ങ​ൾ ചെ​യ്ത​ത്.

കു​ഞ്ഞി​ന്‍റെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ ചെ​യ്ത ക്രൂ​ര​ത​ക​ൾ അ​ഷ്ക​ർ ഏ​റ്റു പ​റ​യു​ന്പോ​ൾ പോ​ലീ​സു​കാ​ർ പോ​ലും ന​ടു​ങ്ങി​നി​ന്നു. ഒ​രു കു​ഞ്ഞി​നെ ല​ഭി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ പോ​ലും ക​യ​റി​യി​റ​ങ്ങു​ന്ന ആ​യി​ര​ങ്ങ​ളു​ള്ള നാ​ട്ടി​ലാ​ണ് നി​ഷ്ക​ള​ങ്ക​നാ​യ ഒ​രു കു​രു​ന്നി​നെ അ​ഷ്ക​ർ എ​ന്ന മ​നു​ഷ്യ​മൃ​ഗം ക​ടി​ച്ചു​കീ​റി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ര​ൾ വി​റ​യ്ക്കും ക്രൂ​ര​ത​ക​ൾ

വി​ശ​ന്നു ക​ര​ഞ്ഞാ​ൽ തീ ​വ​ച്ചു പൊ​ള്ളി​ക്കും. വാ​ശി​പി​ടി​ച്ചാ​ൽ തൊ​ഴി. കി​ട​ക്ക​യി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് ജ​ന​നേ​ന്ദ്രി​യം കീ​റി​മു​റി​ച്ചു. ബൈ​ക്കി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​രു​കൈ​ക​ളും ത​ല്ലി​യൊ​ടി​ച്ചു. ചെ​ളി​വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​തി​ന് കാ​ൽ​വി​ര​ലു​ക​ൾ പൊ​ള്ളി​ച്ചു. പീ​ഡ​ന​ങ്ങ​ളി​ൽ പ​ല​തും ന​ട​ന്ന​ത് അ​മ്മ​യു​ടെ​മു​ന്നി​ൽ വ​ച്ചു​ത​ന്നെ. നി​ര​ന്ത​ര പീ​ഡ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​ഞ്ഞ് ആ​ഹാ​രം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കേ വെ​ള്ളി​യാ​ഴ്ച ത​ല​ചു​വ​രി​ലി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

പ​ന​വൂ​ർ ക​രി​ക്കു​ഴി നെ​ല്ലി​ക്കു​ന്നി​ൽ വാ​ട​ക​യ്ക്ക് അ​മ്മ അ​ഖി​ല​യ്ക്കും അ​ഖി​ല​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് അ​ഷ്ക​റി​നും ഒ​പ്പ​മാ​ണ് അ​ർ​ഷാ​ദ് താ​മ​സി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഒ​പ്പം​കൂ​ടി​യ അ​ഷ്ക​റു​മൊ​ത്തു​ള്ള ജീ​വി​തം സു​ഗ​മ​മാ​ക്കാ​ൻ കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​നോ​ട് ക്രൂ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി​യ​ത്.

ചോ​ദി​ച്ചി​ട്ടും കൊ​ടു​ക്കാ​തെ

വി​വ​ര​മ​റി​ഞ്ഞ് അ​ഖി​ല​യു​ടെ അ​മ്മ റീ​ന കു​ഞ്ഞി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​ഷ്ക​ർ എ​തി​ർ​ത്തു. ആ​ദ്യ ഭ​ർ​ത്താ​വ് അ​ഖി​ലി​ന്‍റെ പി​താ​വ് സു​നി​ൽ​കു​മാ​റും കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്തു വ​ള​ർ​ത്താ​ൻ സ​ന്ന​ദ്ധ​നാ​യി രം​ഗ​ത്തു വ​ന്നു. അ​തി​നും ഇ​രു​വ​രും വ​ഴ​ങ്ങി​യി​ല്ല.​കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. അ​തി​നു​ള്ള ശ്രം ​ന​ട​ത്തി​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ കു​ഞ്ഞി​നെ തി​രി​ച്ച​റി​യും എ​ന്ന​തി​നാ​ൽ ഉ​പേ​ക്ഷി​ച്ചു. ശേ​ഷ​മാ​ണ് കു​ഞ്ഞി​നെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലാ​ൻ ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ട​ത്.

അ​മ്മ​യു​ടെ ഒ​ത്താ​ശ

അ​തി​നാ​യി നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് കു​ഞ്ഞി​നെ വി​ധേ​യ​മാ​ക്കി. അ​മ്മ അ​ഖി​ല​യു​മാ​യി ചേ​ർ​ന്ന് ഒ​രു​വ​ട്ടം ശ്വാ​സം​മു​ട്ടി​ച്ച് അ​വ​ശ​നാ​ക്കി. കു​ഞ്ഞി​ന്‍റെ പി​ട​ച്ചി​ൽ ക​ണ്ട് അ​ഖി​ല അ​സ്ക​റി​നെ പി​ന്തി​രി​പ്പി​ച്ചു.​ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ലേ കു​ഞ്ഞി​നെ വ​ക​വ​രു​ത്താ​വൂ​എ​ന്ന് അ​ഖി​ല​ത​ന്നെ അ​ഷ്ക​റി​നോ​ട് പ​റ​ഞ്ഞു.
അ​തു​പ്ര​കാ​ര​മാ​ണ് അ​ഖി​ല ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ അ​ഷ്ക​ർ കു​ഞ്ഞി​നെ മൃ​ഗീ​യ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

മൃ​ഗീ​യ പീ​ഡ​നം

അ​തി​ന്‍റെ അ​വ​ശ​ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ഞ്ഞി​നെ തൊ​ണ്ട​യി​ൽ ആ​ഹാ​രം കു​ടു​ങ്ങി​യ​താ​യി വ​രു​ത്തി​ത്തീ​ർ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ഷ്ക​ർ തീ​രു​മാ​നം എ​ടു​ത്ത​ത്. മാ​താ​വ് അ​ഖി​ല​യു​മാ​യും അ​ഷ്ക​ർ ഈ ​വി​വ​രം ഫോ​ണി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​ഹാ​രം കൊ​ടു​ത്ത ശേ​ഷം തൊ​ണ്ട​യി​ൽ മു​റു​കെ അ​മ​ർ​ത്തി.

പ​ല​വ​ട്ടം ഇ​തു ചെ​യ്തി​ട്ടും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്നു ത​ല​പി​ടി​ച്ചു ഭി​ത്തി​യി​ൽ ബ​ല​മാ​യി ഇ​ടി​ച്ചു. കു​ഴു​ഞ്ഞു വീ​ണ കു​ഞ്ഞി​ന്‍റെ വാ​യി​ൽ ഭ​ക്ഷ​ണം തി​രു​കി​വ​ച്ചു. ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​ത്താ​ണ് കു​ഞ്ഞ് വ​ലി​യ ശ​ബ്ദ​ത്തി​ൽ ഛർ​ദി​ച്ച​തും ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​ർ വ​ന്ന​തും. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി എ​ന്നാ​ണ് അ​ഷ്ക​ർ അ​വ​രോ​ടു പ​റ​ഞ്ഞ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group