Join News @ Iritty Whats App Group

ശബരിമല യുവതീപ്രവേശനം: എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍, 'അദ്ദേഹത്തെ ആരും സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയിട്ടില്ല'

ശബരിമല യുവതീപ്രവേശനം: എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍, 'അദ്ദേഹത്തെ ആരും സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയിട്ടില്ല'


തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വീശദീകരിച്ചു. പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെ കുറിച്ച് അറിയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പത്മകുമാറിന്‍റെ ആത്മകഥയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മകഥ എഴുതട്ടെ, അതിലൊന്നും ഒരു തടസവും അല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

സിപിഎം നാളെ അച്ചടക്കനടപടി എടുക്കാനിരിക്കെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ തുറന്ന് പറച്ചില്‍. ഭരണനേതൃത്വത്തിലെ ഒരു ഉന്നതൻ തന്നെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് പറയുന്നത്. ഡയറിക്കുറിപ്പിലെഴുതിയ കാര്യങ്ങൾ തുറന്ന് പറയാനാണ് പത്മകുമാറിൻ്റെ നീക്കം. പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് ആരും മാറ്റിനിർത്തിയിട്ടില്ലെന്ന് പിണറായി വിജയനും മറുപടി പറയാനില്ലെന്നും എംവി ഗോവിന്ദനും പ്രതികരിച്ചു. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതികളുടെ അഭിഭാഷനെ സർക്കാർ പ്ലീഡറാക്കിയതിൽ അനാവശ്യ ധൃതി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. മന്ത്രിസഭാ യോഗത്തിന്‍റെ നടപടി ക്രമമോ കോൺഗ്രസിന്‍റെ രാഷ്ട്രീയ താൽപര്യമോ കണക്കിലെടത്തിട്ടില്ല. ഇരുന്ന ഏതാനും മണിക്കൂറുകൾ ആ അഭിഭാഷകൻ എന്തെല്ലാം രേഖകൾ കൈവശപ്പെടുത്തി എന്ന കാര്യത്തിൽ ഗൌരവമുള്ള അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group