Join News @ Iritty Whats App Group

പാനൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

പാനൂരിൽ കുഴിമന്തി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു


തലശ്ശേരി:പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

ഇന്നലെ വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്കകം കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്

സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ കുടുംബങ്ങള്‍ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി. ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് അടിയന്തര പരിശോധന നടത്തി. കൂടുതല്‍ പരിശോധന ആവശ്യമായ സാഹചര്യത്തില്‍ ഹോട്ടല്‍ അടച്ചുപൂട്ടാൻ നിർദേശം നല്‍കുകയായിരുന്നു. ഹോട്ടലില്‍നിന്നുള്ള ഭക്ഷണസാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടർ നിയമനടപടികളെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group