Join News @ Iritty Whats App Group

കേരളത്തിലും ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം അലേര്‍ട്ട്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളത്തിലും ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം അലേര്‍ട്ട്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം


തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പിനുള്ള മൊബൈല്‍ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം അലേർട്ട് കേരളത്തിലും ആരംഭിക്കുന്നു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഔദ്യോഗികമായി നടപ്പിലാക്കാൻ തുടങ്ങി. ഇതിലൂടെ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഒരേസമയം എല്ലാവർക്കും ലഭ്യമാകും.

മൊബൈല്‍ ഫോണ്‍ സൈലൻ്റ് മോഡിലോ, ഡു നോട്ട് ഡിസ്റ്റർബ് മോഡിലോ ആണെങ്കിലും മുന്നറിയിപ്പ് ലഭ്യമാകും. ശബ്ദ സന്ദേശത്തോടെയാണ് മുന്നറിയിപ്പ് ലഭ്യമാവുക. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും, ടെലി കമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group