വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ച് രമേശ് ചെന്നിത്തലയും എം ലിജുവും; പരിപാടി ഒഴിവാക്കി സംഘാടകരും
വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. സംഘാടകരെ അസൗകര്യം അറിയിച്ചു. വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ എത്താന്‍ താമസിക്കും എന്നാണ് അറിയിച്ചത്. മന്ത്രിമാര്‍ അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കി. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിമാരായ എം.ലിജുവും രമേശ് ചെന്നിത്തലയും അസൗകര്യം അറിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കി. ിശാല കെ.പി.സി.സി യോഗം നടക്കുന്നതിനാല്‍ എത്താന്‍ വൈകുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്.
കേരള കൗമുദിയുടെ 115ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ വൈകിട്ട് ആറു മണിക്ക് നടക്കാനിരുന്ന പരിപാടിയിലേക്കാണ് ചെന്നിത്തലക്കും എം.ലിജുവിനും ക്ഷണം ലഭിച്ചത്. പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകര്‍ അറിയിച്ചിട്ടില്ല.
ആലപ്പുഴ പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകീട്ട് നാല് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കേരള കൗമുദി വാര്‍ഷികാഘോഷവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരെ ആദരിക്കലുമായിരുന്നു നടക്കേണ്ടിയിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍എമാരായ ജി സുധാകരന്‍, പി പ്രസാദ്, സജി ചെറിയാന്‍, എം എസ് അരുണ്‍ കുമാര്‍, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ടായിരുന്നു. എത്താന്‍ കഴിയില്ലെന്ന് എംഎല്‍എ സജി ചെറിയാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതേസമയം വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിടാനുള്ള മന്ത്രിമാരുടെ തീരുമാനം നേരത്തേ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ പരിപാടിയില്‍ പങ്കെടുത്തതും വിവാദത്തിന് വഴിവെച്ചിരുന്നു. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ബിന്ദു കൃഷ്ണ രൂക്ഷവിമര്‍ശനമാണ് മുന്നണിക്കുള്ളില്‍ നിന്നുപോലും നേരിട്ടത്.
മന്ത്രിയായതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങുന്ന ബിന്ദു കൃഷ്ണയുടെ നടപടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമായിരുന്നു വിമര്‍ശനം.
Post a Comment