എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങൾക്ക് എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി. രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് സുപ്രധാന പ്രഖ്യാപനം.
ഇ22, ഇ25, ഇ27, ഇ30 പെട്രോളുകൾക്കാണ് നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നതത്. ഇ25ൽ 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും ഇ27ൽ 73 ശതമാനം പെട്രോളും 27 ശതമാനം എഥനോളും ഇ30ൽ 70 ശതമാനം പെട്രോളും 30 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നത്
Post a Comment