Join News @ Iritty Whats App Group

ഇടത് സൈബർ പോരാളി നന്ദകുമാറിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു

ഇടത് സൈബർ പോരാളി നന്ദകുമാറിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ അച്ചു ഉമ്മനെ അടക്കമുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്ന ഇടതു സൈബർ പോരാളിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാറിനെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്താക്കിയത്. സെക്രട്ടറിയേറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായ വിരമിച്ച ശേഷമാണ് മുൻ സർക്കാർ ഇടത് സംഘടനാ നേതാവിന് പുനർ നിയമനം നൽകിയത്. മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സർക്കാർ ജീവനക്കാരുടെ ചട്ടങ്ങളെല്ലാം മറികടന്നു കൊണ്ട് സ്ഥിരമായി നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്ന വ്യക്തിയായിരുന്നു നന്ദകുമാർ. സൈബർ കേസിൽ പ്രതിയായിട്ടും നന്ദകുമാറിനെതിരെ വകുപ്പ് തല നടപടിയൊന്നും സ്വീകരിക്കൻ പിണറായി സർക്കാർ തയാറായിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group