Join News @ Iritty Whats App Group

മട്ടന്നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാക്കും

മട്ടന്നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാക്കും


ട്ടന്നൂര്‍: കണ്ണൂരില്‍ അന്താരാഷ്ര്‌ട വിമാനത്താവളം യാഥര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണമെന്ന്‌ ആവശ്യമുയര്‍ന്നപ്പോള്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ എംഎല്‍എയുടെ ഇടപെടലാണ്‌ സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന സൗകര്യങ്ങളോടെ സര്‍ക്കാരിന്റെ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന ലക്ഷ്യത്തിന്‌ പിന്നില്‍.

2019 ഒകേ്‌ടാബറിലാണ്‌ സ്‌പെഷ്യാലിറ്റി ആസ്‌പത്രിക്ക്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്‌. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാണ്‌ ടെന്‍ഡര്‍ നല്‍കിയത്‌. കോവിഡും മുന്‍പുണ്ടായിരുന്ന കരാര്‍ കമ്പനി പാതിവഴിയില്‍ ഉപേക്ഷിച്ച പ്രവൃത്തി ഒരു വര്‍ഷത്തിലധികം മുടങ്ങി കിടന്നതും നിര്‍മാണം ഇത്രയും വൈകാന്‍ ഇടയാക്കിയത്‌. തുടര്‍ന്ന്‌ നിയമ പോരാട്ടങ്ങള്‍ക്കു ശേഷം കമ്പനിയെ നീക്കി പുതിയ ടെണ്ടര്‍ നല്‍കിയാണ്‌ ബാംഗ്‌ളൂര്‍ ആസ്‌ഥാനമായ കമ്പനിക്കു നിര്‍മാണ ചുമതല നല്‍കിയത്‌.

നിലവില്‍ 6 നിലകളുടെ കോണ്‍ക്രീറ്റ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അവയില്‍ പ്ലാസ്‌റ്ററിങ്‌ നടക്കുന്നുണ്ട്‌. പ്ലാസ്‌റ്ററിങ്‌ പൂര്‍ത്തിയാകുന്നതിന്‌ അനുസരിച്ചു പെയിന്റിങ്ങും ആരംഭിച്ചു. കുടിവെള്ള ടാങ്കിന്റെയും റാമ്പിന്റെയും നിര്‍മാണം പുരോഗമിക്കുന്നു.എല്ലാവിഭാഗങ്ങളിലുമുള്ള വിദഗ്‌ധഡോക്‌ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കും. കെട്ടിടത്തിന്‌ താഴെയും അരികിലുമായി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്ായനുള്ള സൗകര്യങ്ങള്‍, ലാബും ഒപി ബ്ലോക്ക്‌, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ്‌ തുടങ്ങിയവയുമുണ്ടാകും. ഇവിടെക്ക്‌ എത്തുന്നതിനായാണ്‌ താഴെ നിന്ന്‌ റാമ്പ്‌ നിര്‍മ്മിക്കുന്നത്‌. ഒപി, ഓപ്പറേഷന്‍തീയേ്േറ്ററുകള്‍, മോര്‍ച്ചറി തുടങ്ങി എല്ലാ സൗകര്യവുമടങ്ങിയതാണ്‌ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌പെഷ്യലിറ്റി ആശുപത്രി.

മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ റവന്യു ടവറിന്‌ പുറകിലായി ജലസേചന വകുപ്പില്‍ നിന്ന്‌ വിട്ടുകിട്ടിയ സ്‌ഥലത്താണ്‌ ആശുപത്രി നിര്‍മ്മിക്കുന്നത്‌.ആസ്‌പത്രിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യത്തേക്ക്‌ പൂര്‍ത്തിയാക്കാന്‍ വി.കെ.സനോജ്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മാണത്തിലുള്ള ആസ്‌പത്രി സന്ദര്‍ശിച്ചു. മട്ടന്നൂരില്‍ മറ്റു നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group